പന്തളം: പ്രഖ്യാപനം നടത്തി രണ്ട് പതിറ്റാണ്ടോളമായിട്ടും പന്തളം 33 കെ.വി സബ്സ്റ്റേഷന്റെ ചുറ്റുമതില്പോലും പൂര്‍ത്തിയാക്കിയില്ല.ഇപ്പോള്‍ തൂണുകള്‍ക്കുള്ള പൈലിംഗ് പൂര്‍ത്തിയായി. ചുറ്റുമതിലിന്റെ പണിയും നടക്കുന്നു.
1999ല്‍ പി.കെ. കുമാരന് പന്തളം എംഎല്‍എ ആയിരുന്ന കാലത്താണ് പന്തളത്ത് 33 കെ.വി. സബ്സ്റ്റേഷന് ഭരണാനുമതി ലഭിച്ചത്. ഇടപ്പോണ്‍ 220 കെ.വി. സബ് സ്റ്റേഷനില്‍ നിന്നും ആറര കിലോമീറ്റര്‍ ലൈന്‍ വലിച്ച് കരിങ്ങാലി പാടശേഖരത്തിലൂടെ ചിറമുടി 33 കെ.വി. സബ് സ്റ്റേഷനിലെത്തിക്കുവാനും, 5 മെഗാവാട്ട് ശേഷിയുള്ള രണ്ട് 33 കെ.വി. ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ച് നാല് 11 കെ.വി. ഫീഡറിലൂടെ വൈദ്യുതി വിതരണം ചെയ്യാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വോള്‍ട്ടേജില്‍ 15 ശതമാനം വര്‍ദ്ധന, പ്രസരണ നഷ്ടം കുറയും, വൈദ്യുതി തകരാര്‍ സംഭവിച്ചാല്‍ വേഗം പരിഹരിക്കാന്‍ കഴിയും എന്നിവയെല്ലാം പരിഗണിച്ചിരുന്നു.
പന്തളം നഗരസഭ, പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട പഞ്ചായത്തുകളിലെ മുപ്പതിനായിരത്തിലേറെ ഉപഭോക്താക്കളുടെ വോള്‍ട്ടേജ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് സബ് സ്റ്റേഷന് സ്ഥാപിക്കുവാന്‍ തീരുമാനിച്ചത്.
പൂഴിക്കാട് ചിറമുടിയില്‍ പന്തളം ഗ്രാമപഞ്ചായത്തു വക സ്ഥലമാണ് കണ്ടെത്തിയത്. എന്നാല്‍ പി.കെ. കുമാരന് എംഎല്‍എ പ്രസിഡന്റായിരുന്ന ഗ്രാമപഞ്ചായത്ത് സ്ഥലം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പിന്നീട് പഞ്ചായത്തു ഭരണസമിതി മാറി 10 വര്‍ഷത്തിനു ശേഷം 2009 ലാണ് സ്ഥലം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചത്.
88 സെന്റ് സ്ഥലം 7,38,000 രൂപയ്ക്ക് പഞ്ചായത്തിനോട് കെഎസ്ഇബി വിലയ്ക്കു വാങ്ങി. 2001 ഫെബ്രുവരി 21ന് അന്നത്തെ വൈദ്യുതി വകുപ്പു മന്ത്രിയായിരുന്ന എ.കെ. ബാലന് തറക്കല്ലിട്ടിട്ടു പോയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. നീര്‍ത്തടത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍ സബ് സ്റ്റേഷന് സ്ഥാപിക്കാന്‍ ഇവിടം മണ്ണിട്ടുയര്ത്തേണ്ടിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവരുടെ അനാസ്ഥ കാരണം മണ്ണിട്ടുയര്‍ത്താനുള്ള അനുമതിക്കായി വര്‍ഷങ്ങ
പ്രതികരിക്കാൻ ഇവിടെ എഴുതുക: