മണ്ണാര്‍ക്കാട്: ബസ്സിനടിയില്‍പെട്ട് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ മരിച്ചു. തച്ചമ്പാറ ചെന്താട്ട് തെക്കനത്ത് വീട്ടില്‍ ടി.എസ് റോയ് (41) ഭാര്യ മിനി റോയി (40) എന്നിവരാണ് മരിച്ചത് ്. മണ്ണാര്‍ക്കാട് – പാലക്കാട് ദേശീയ പാതയില്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ പൊന്നങ്ങോടാണ് അപകടം. തച്ചമ്പാറ ബാങ്കില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന റോയിയും ഭാര്യ മിനിയും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബസ്സുമായി കൂട്ടിയിടിച്ച ബൈക്ക് മറ്റൊരു കാറില്‍ തട്ടി ബസിന്റെ പിന്‍ചക്രത്തിനടിയിലേക്ക് മറിയുകയായിരുന്നു. റോയ് സംഭവ സ്ഥലത്തും, ഭാര്യ മിനി ആസ്പത്രിയില്‍ വെച്ചുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ വട്ടമ്പലം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കള്‍: ജോയല്‍, ജുവല്‍, ജറോം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: