കുറവിലങ്ങാട്: കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനപള്ളിയുടെ കീഴിലുള്ള കുടുക്കമറ്റം ലിറ്റില്‍ഫ്‌ളവര്‍ കപ്പേളയില്‍ കവര്‍ച്ച. കപ്പേളയുടെ മുന്‍വശത്തുള്ള ഷട്ടറിന്റെ താഴുതകര്‍ത്ത് നേര്‍ച്ചപ്പെട്ടി പുറത്തെത്തിച്ച് മോഷ്ടാക്കള്‍ പണം കവര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് കപ്പേളയുടെ മുറ്റത്ത് നേര്‍ച്ചപ്പെട്ടി തകര്‍ത്തനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. മോഷണവിവരമറിഞ്ഞ് കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
















