കിടങ്ങൂര്‍: കിടങ്ങൂര്‍ അരവിന്ദ വിദ്യാമന്ദിരം വാര്‍ഷിക ദിനാഘോഷം കലാഭവന്‍ പ്രജോദ് ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിഎബ്രഹാം, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. വിശ്വനാഥന്‍ നായര്‍, അരവിന്ദ കള്‍ച്ചറല്‍-എഡ്യൂക്കേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് ബി. ഗോകുകലന്‍ നായര്‍, ക്ഷേമസമിതി പ്രസിഡന്റ് അനില്‍നാഥ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗം എ.എന്‍. നീലകണ്ഠന്‍ നമ്പൂതിരി സ്‌കൂള്‍മാഗസിന്‍ പ്രകാശനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി പി.വി. അജയകുമാര്‍, പ്രിന്‍സിപ്പല്‍ കെ.വി. ഉഷാകുമാരി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.
















