പന്തളം: തട്ടയില്‍ തിരുമംഗലത്ത് മഹാദേവക്ഷേത്രത്തിലെ ശ്രീമദ്ഭാഗവത സപ്താഹയജ്ഞവും മഹാശിവരാത്രി മഹോത്സവവും 17 മുതല്‍ 24 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 17ന് രാവിലെ 6.30ന് ഗണപതിഹവനം, വിഗ്രഹപ്രതിഷ്ഠ, ഭദ്രദീപപ്രകാശനം, ആചാര്യവരണം, സൂക്തജപങ്ങള്‍, വിഷ്ണുസഹസ്രനാമജപം, ഗ്രന്ഥനമസ്കാരം. 19ന് രാവിലെ 10ന് ഉണ്ണിയൂട്ട്, 20ന് വൈകിട്ട് 5ന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, 21ന് വൈകിട്ട് 5ന് സര്‍വ്വൈശ്വര്യപൂജ, 22ന് വൈകിട്ട് 5ന് മഹാശനീശ്രപൂജ, 23ന് വൈകിട്ട് 3ന് അവഭൃതസ്നാനഘോഷയാത്ര, 3.30ന് അവഭൃതസ്നാനം, 4ന് തിരിച്ചെഴുന്നെള്ളത്ത് തുടര്‍ന്ന് യജ്ഞശാലയില്‍ കലശാഭിഷേകം, ദീപാരാധന. എല്ലാ ദിവസവും ഉച്ചക്ക് അന്നദാനം ഉണ്ടായിരിക്കും. സമാപന ദിവസം ഉച്ചയ്ക്ക് 1ന് സമൂഹസദ്യ. ഒന്നും രണ്ടും ദിവസങ്ങളില്‍ വൈകിട്ട് 5 മുതലും മൂന്നാംദിവസം മുതല്‍ സമാപനം വരെ ഉച്ചയ്ക്കു 12 മുതലും ആചാര്യപ്രഭാഷണം. 24ന് ശിവരാത്രി ദിവസം രാവിലെ 5.30ന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യമഹാഗണപതിഹോമം. 8ന് ശ്രീഭൂതബലി, ഉച്ചപൂജ, 11 മുതല്‍ ഭഗവത്സദ്യ. വൈകിട്ട് നാലിന് തിരുവന്തപുരം അഭേദാശ്രമം സി.ജി. രാമചന്ദ്രക്കുറുപ്പിന്റെ പ്രഭാഷണം. വൈകിട്ട് 6.30ന് ലക്ഷദീപം. രാത്രി 9ന് മഹാശിവരാത്രി സമ്മേളനം. ദേവസ്വം പ്രസിഡന്റ് കെ എം മോഹനകുറുപ്പ് അധ്യക്ഷതയില്‍ കൊല്ലം പന്മന ആശ്രമാധിപതി സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്യും. കേരള ക്ഷേത്ര സംരക്ഷണ സമിതി ശബരിഗിരി മേഖല പ്രസിഡന്റ് വി.കെ. ചന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. രാത്രി 11.30ന് എഴുന്നെള്ളത്ത്, 12.30ന് അഷ്ടാഭിഷേകം, യാമപൂജ. ഒരു കോടി രൂപയോളം ചിലവഴിച്ച് നിര്‍മ്മിക്കുന്ന അന്നദാന മണ്ഡപം, ഓഫീസ്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് കെ.എം. മോഹനക്കുറുപ്പ്, തട്ട ഹരികുമാര്‍, എം. നന്ദകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: