കാഞ്ഞിരപ്പള്ളി: പൈപ്പ് ലൈനിലെ തകരാറുകള്‍ പരിഹരിച്ച് കാഞ്ഞിരപ്പള്ളി ടൗണിലെ കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്ന് ബിജെപി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ നടത്തുന്നതിന് യോഗം തീരുമാനിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജു കൊടൈയ്‌ക്കനാല്‍ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കെ.സി. മനോജ്, ശ്രീകുമാര്‍ കൂടല്ലൂര്‍, സോമശേഖരന്‍, ജയപ്രകാശ്, വി.വി. സുരേഷ്, സന്തോഷ് വെട്ടുവേലി, സജീവ് വില്ലണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















