കോട്ടയം: ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നതരത്തില്‍ ജലഗതാഗതവകുപ്പിന്റെ സോളാര്‍ യാത്രാബോട്ട് അട്ടിമറിക്കാനുള്ള ശ്രമത്തെ സംബന്ധിച്ച് അടിയന്തിര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ ഗതാഗതവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.
ജലഗതാഗത വകുപ്പിന് കീഴിലെ രാജ്യത്തെ ആദ്യത്തെ സൗരോര്‍ജ്ജ ബോട്ടായ ആദിത്യ സര്‍വ്വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നടന്ന അട്ടിമറിശ്രമം ഗൗരവമായി കാണേണ്ടതാണ്. ബോട്ടിന്റെ സാങ്കേതികവിദ്യയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവര്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള അട്ടിമറി ആസൂത്രണം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന നിഗമനം തന്നെ ഇതിന് പുറകിലെ നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ഗൂഢാലോചന വ്യക്തമാക്കുന്നു. സോളാര്‍ ബോട്ടിനെ അപായപ്പെടുത്താനുള്ള ശ്രമത്തിലൂടെ സംഭവിക്കുമായിരുന്ന വലിയ ദുരന്തം സാങ്കേതിക വിദ്യയുടെ മികവും ജീവനക്കാരുടെ കാര്യക്ഷമമായ പ്രവര്‍ത്തനവുംകൊണ്ട് മാത്രമാണ് ഒഴിവായത്.
















