ഏറ്റുമാനൂര്‍: നഗരസഭയില്‍പുതിയ സാമ്പത്തിക വര്‍ഷത്തെ ലേല നടപടികള്‍ക്കായി മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. മത്സ്യമാര്‍ക്കറ്റിലെ നിലവിലുളള വ്യാപാരികള്‍ക്ക് 10 ശതമാനം വര്‍ദ്ധനവില്‍ സ്റ്റാളുകള്‍ വിട്ടുനല്‍കാന്‍ തീരുമാനമായി. ടോള്‍ പിരിവുകള്‍ പരസ്യമായി ലേലം ചെയ്യും.മത്സ്യമാര്‍ക്കറ്റിലെ വാഹനങ്ങള്‍ക്കുളള ടോള്‍,െ്രെപവറ്റ് ബസ്റ്റാന്റിലെ വാഹനങ്ങള്‍ക്കുളള പ്രവേശന ഫീസ്,പച്ചക്കറി മാര്‍ക്കറ്റിലെ സ്റ്റാളുകളുടെ പിരിവ്, മുന്‍സിപ്പല്‍ അതിര്‍ത്തിയില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുളള അവകാശം തുടങ്ങിയവ ഇനി മുതല്‍ പരസ്യ ലേലത്തിലൂടെ നല്‍കും. എം സി റോഡരുകിലേയും, െ്രെപവറ്റ് ബസ്റ്റാന്റില്‍ ബസ്സുകളുടെ പ്രവേശന വഴിലേയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതനായി മുന്‍സിപ്പല്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തും. ഫെബ്രുവരി 25ാണ് ലേല നടപടികള്‍ക്കുളള തിയതിയായി നിശ്ചയിച്ചിരിക്കുന്നത്.
















