പൊന്‍കുന്നം: ചെറുവള്ളി വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി 280-ാം നമ്പര്‍ ശാഖാ വാര്‍ഷികം ജില്ലാ പ്രസിഡന്റ് കെ.എല്‍.ഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.ബി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നരിമറ്റം സദാനന്ദന്‍ വരണാധികാരിയായി. കെ.രാജഗോപാല്‍(പ്രസിഡന്റ്)കെ.ആര്‍.അപ്പായി ആചാരി(വൈസ് പ്രസി.)പി.പി.സുരേഷ്(സെക്രട്ടറി), പി.എന്‍.ശശി(ഖജാന്‍ജി), പി.ആര്‍.രാധാകൃഷ്ണന്‍(താലൂക്ക് യൂണിയന്‍ പ്രസി.)എന്നിവരെ തെരഞ്ഞെടുത്തു. രാധാകൃഷ്ണന്‍ പുളിഞ്ചിക്കല്, നിര്‍മ്മല ശശി, എ.ജയകുമാര്‍, പി.ആര്‍.സേതുലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
















