വൈക്കം: തോട്ടകം വലിയപറമ്പില്‍ കുടുംബക്ഷേത്രത്തില്‍ 14ന് പ്രതിഷ്ഠാ വാര്‍ഷികം നടക്കും. രാവിലെ ഗണപതിഹോമം, ഭഗവതിസേവ, വിഷ്ണുപൂജ, ശിവപൂജ, മൃത്യുഞ്ജയ ഹോമം, സ്മാരക കലശ അഭിഷേകം, വൈകിട്ട് 6.30ന് ദീപാരാധനയും 7ന് ശേഷം ഭദ്രകാളിക്ക് ഗുരുതി തുടങ്ങിയ ചടങ്ങുകള്‍ നടക്കും. കുമാരനല്ലൂര്‍ മധുരമന അച്ച്യുതന്‍ നമ്പൂതിരിയുടേയും കടിയക്കോല്‍ വാസുദേവന്‍ നമ്പൂതിരിയുടേയും മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
















