Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സ്‌നേഹ സന്ദേശം പകര്‍ന്ന് അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2017, 09:25 am IST
in Malappuram

മഞ്ചേരി: ഒരുനോക്കു കാണാനെത്തിയ ജനലക്ഷങ്ങള്‍ക്ക് അമ്മ സ്‌നേഹ സന്ദേശം പകര്‍ന്ന് നല്‍കി. മഞ്ചേരി ബ്രഹ്മസ്ഥാന മഹോത്സവത്തിന് വന്‍ഭക്തജന പങ്കാളിത്തമായിരുന്നു. രാവിലെ 5.30ന് ധ്യാനം ആരംഭിച്ചു. തുടര്‍ന്ന് ലളിതാസഹസ്രനാമാര്‍ച്ചന, ഭക്തിഗാനസുധയും നടന്നു. പിന്നീട് അമ്മ അനുഗ്രഹ പ്രഭാഷണം നടത്തി. അതിര്‍വരമ്പുകളും വേര്‍തിരിവുകളുമില്ലാത്ത അഖണ്ഡമായ ഏകത്വമാണ് ഈശ്വരനെന്ന് അമ്മ പറഞ്ഞു. ആ ശക്തി സര്‍വ്വചരാചരങ്ങളിലും നിറഞ്ഞുകവിഞ്ഞ് നില്‍ക്കുന്നു. ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാം ഈശ്വരമയമാണ്. ഈ സത്യം തിരിച്ചറിഞ്ഞാല്‍ നമുക്ക് നമ്മളെയും മറ്റുള്ളവരെയും ലോകത്തെയും ഒരുപോലെ സ്‌നേഹിക്കാനാകും. സ്‌നേഹത്തിന്റെ ആദ്യ ചെറുകണിക നമ്മളില്‍ നിന്ന് തന്നെയാണ് ഉടലെടുക്കേണ്ടത്. നിശ്ചലമായിരിക്കുന്ന തടകത്തിലേക്കൊരു കല്ലെടുത്തെറിഞ്ഞാല്‍, ആദ്യത്തെ ചെറുതിര ആ കല്ലിന് ചുറ്റുമാണ് രൂപപ്പെടുന്നത്. ക്രമേണ ആ തിരയുടെ വൃത്തം വലുതായി വലുതായി തീരം വരെയെത്തും. അതുപോലെ സ്‌നേഹവും നമ്മുടെ ഉള്ളില്‍ നിന്നാണ് തുടങ്ങേണ്ടത്. അവനവന്റെ ഉള്ളില്‍ കുടികൊള്ളുന്ന സ്‌നേഹത്തെ ശുദ്ധീകരിക്കാന്‍ കഴിഞ്ഞാല്‍, ക്രമേണ അത് വളര്‍ന്ന് ലോകത്തെ മുഴുവന്‍ ആശ്ലേഷിക്കും. ഒരു അരിപ്രാവിന്റെ കഴുത്തില്‍ ഭാരമുള്ളൊരു കല്ല് കെട്ടിയിട്ടാല്‍ അതിന് പറക്കാന്‍ കഴിയില്ല. അതുപോലെ സ്‌നേഹമാകുന്ന അരിപ്രാവിന്റെ കഴുത്തില്‍ നമ്മള്‍ ബന്ധങ്ങളുടെയും കെട്ടുപാടുകളുടെയും കല്ലുകള്‍ കെട്ടിത്തൂക്കിയിരിക്കുകയാണ്. അതിന് സ്വാതന്ത്ര്യത്തോടെ വിശാലമായ ആകാശത്ത് പറന്നു നടക്കാനാകില്ല. അന്ധമായ മമതയുടെ ചങ്ങലകൊണ്ട് ഉള്ളിലുള്ള സ്‌നേഹത്തെ നമ്മള്‍ അവിടെ തന്നെ ബന്ധിപ്പിച്ചിരിക്കുകയാണ്. സ്‌നേഹമില്ലെങ്കില്‍ ജീവിതമില്ല.

മനുഷ്യന്റെ അകവും പുറവും അലമുറശബ്ദങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ലോകമാണിന്നത്തേത്. കാമവും ക്രോധവുമാണ് മനുഷ്യനെ ഭരിക്കുന്ന പ്രധാന വികരങ്ങള്‍. അതില്‍ ആദ്യത്തേത് ലഭിച്ചില്ലെങ്കില്‍ നാശം വിതക്കുന്ന രണ്ടാമത്തെ ശക്തിയുയരും. ഇതാണ് ഇന്നത്തെ മാനസികാവസ്ഥ.

സമീപകാലത്ത് തെരുവുനായ്‌ക്കളുടെ ശല്യം വലിയൊരു ചര്‍ച്ചാ വിഷയമായിരുന്നു. നായകള്‍ പലരെയും കടിച്ചുകീറുന്നു, ഇതിനൊരു പരിഹാരം കാണാന്‍ നേതാക്കളും ഉദ്യോഗസ്ഥരും സാമൂഹ്യപ്രവര്‍ത്തകരും തലപുകഞ്ഞാലോചിച്ചു. പട്ടികള്‍ക്ക് വിവേകബോധമില്ല, അത് ആരെയെങ്കിലും കടിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളു. പക്ഷേ വിവേകമുള്ള മനുഷ്യരിവിടെ പരസ്പരം കടിച്ചുകീറാന്‍ തയ്യാറായി നില്‍ക്കുകയാണ്. അതിനെന്താണ് പരിഹാരം?.

മനുഷ്യന്‍ ഇന്ന് സഞ്ചരിക്കുന്ന ദുരന്തങ്ങളായി മാറികൊണ്ടിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യന്റെ നിയന്ത്രണത്തിലല്ല. പക്ഷേ അവ നടക്കുന്നതിന് മുമ്പ് ചില മുന്നറിയിപ്പുകളും സൂചനകളും നല്‍കാനുതകുന്ന സംവിധാനങ്ങള്‍ ഇന്നുണ്ട്. എന്നാല്‍ മനുഷ്യന്‍ അവന്റെ മനസ്സിനുള്ളില്‍ കൊണ്ടുനടക്കുന്ന വന്‍ദുരന്തങ്ങള്‍ കണ്ടെത്താനുള്ള യന്ത്രമൊന്നും ശാസ്ത്രത്തിന് ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

ആഗോളതാപനം കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെയും ഭൂമിയുടെയും പ്രകൃതിയുടെയും ഭാവി എന്നിവയെ കുറിച്ചൊക്കെ പഠിക്കാനും പരിഹാരം കണ്ടെത്താനും സമ്മേളനകളും സംവാദങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. പക്ഷേ മനുഷ്യമനസ്സിന്റെ താപനില അപകടകരാമാം വിധം ഉയരുന്നത് ആരും കാണുന്നില്ല. അവന്റെ ഉള്ളിലെ കാലാവസ്ഥക്ക് വലിയ വ്യതിയാനം സംഭവിച്ചിരിക്കുന്നു. ജീവിതത്തിന്റെ പ്രധാനഘടകം തന്നെ ഭയവും ആവലാതിയുമാണെന്ന അവസ്ഥയാണിന്ന്. ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും, കാരണം മാറ്റം പ്രകൃതി നിയമമാണ്. എന്നാല്‍ അനുഭവങ്ങളെ സുഖമുള്ളതും ദുഖമുള്ളതുമാക്കി മാറ്റുന്നത് നമ്മള്‍ തന്നെയാണ്. മനസ്സിനെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ കഴിയാത്ത കാലത്തോളം ദുഖം നമ്മളെ വേട്ടയാടികൊണ്ടിരിക്കും. എന്നാല്‍ മനസ്സ് നമ്മുടെ നിയന്ത്രണത്തിലാകുമ്പോള്‍, ദുരന്തത്തിനും ചീത്ത അനുഭവത്തിനും നമ്മെ ദുഖിപ്പിക്കാനോ തളര്‍ത്താനോ കഴിയില്ല. യഥാര്‍ത്ഥത്തില്‍ കൃതര്‍ജ്ഞതയാണ് സന്തോഷത്തിനാധാരം.

വാക്കിലും ചിന്തയിലും പ്രവര്‍ത്തിയിലും കാഴ്‌ച്ചപ്പാടിലും സംസ്‌കാരത്തിന്റെ തെളിമ നല്‍കുന്നതായിരിക്കണം വിദ്യാഭ്യാസം. അത് സകല ജീവരാശികളുടെയും അഖണ്ഡതയെ കുറിച്ചുള്ള ബോധം ജനിപ്പിക്കുന്നതാകണം. ജിമ്മില്‍ പോയി മസിലുകള്‍ മാത്രം വളര്‍ത്തുന്നതിന് സമാനമാണ് ഇന്നത്തെ വിദ്യാഭ്യാസം.

പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണല്ലോ. യഥാര്‍ത്ഥത്തില്‍ നമ്മുടെ പൂര്‍വ്വികര്‍ കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിച്ചാല്‍ പരിഹാരം കണ്ടെത്താന്‍ കഴിയും. പൂര്‍വ്വികര്‍ക്ക് പ്രത്യേകിച്ചൊരു പ്രകൃതി സംരക്ഷണം ആവശ്യമുണ്ടായിരുന്നില്ല. കാരണം അവരുടെ ജീവിതം തന്നെ പ്രകൃതി സംരക്ഷണമായിരുന്നു. ആരാധനയിലും ആചാരങ്ങളിലും പ്രകൃതിയുണ്ടായിരുന്നു. സകലജീവജാലങ്ങളോടുമുള്ള ആദരവ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയില്‍ നിന്ന് വേണ്ടത് മാത്രമെടുക്കുക, പ്രകൃതിയെ നശിപ്പിക്കാതിരിക്കുകയെന്നത് അവരുടെ വ്രതമായിരുന്നു. അമ്മ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.