കല്‍പ്പറ്റ: സ്പോര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 19ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂള്‍ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന വയനാട് പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളെ തെരഞ്ഞെടുക്കുന്നതിനുള്ള ലേലം നടത്തി. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്കിയ 40 ടീമുകളില്‍ നിന്ന് 16 ടീമുകളെ തെരഞ്ഞെടുക്കുന്നതിനായാണ് ലേലം സംഘടിപ്പിച്ചത്.
കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജന. കണ്‍വീനര്‍ പി. കബീര്‍, അബ്ദുല്ല കല്ലങ്കോടന്‍, സഫറുള്ള പയന്തോത്ത്, ടി.വി. നിയാസ്, അബുസലീം, ഫൈസല്‍ അരപ്പറ്റ, കെ.ആര്. അബിന്‍കുമാര്‍, നാസര്‍ കല്ലങ്കോടന്‍, എന്‍. മുസ്തഫ, സി.കെ. നൗഷാദ, സാലി റാട്ടക്കൊല്ലി, ഹര്‍ഷല്‍, എ.കെ. നാസര്‍ പാലുക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: