കൊടുങ്ങൂര്‍: വിദ്യാലയങ്ങള്‍ ഓരോ വ്യക്തിയിലും നല്ല വ്യക്തിത്വമുണ്ടാക്കുന്ന ശില്‍പശാലകളാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കൊടുങ്ങൂര്‍ വിദ്യാനന്ദ വിദ്യാഭവനില്‍ നടന്ന സിബിഎസ്ഇ അഫിലിയേഷന്റെ സമര്‍പ്പണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ പലവിധ പ്രതിസന്ധികള്‍ ഉണ്ടാകാം. അതിനെ അതിജീവിച്ച് മുന്നേറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം. അത്തരത്തില്‍ ജീവിത വിജയം നേടി മുന്നേറിയ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ്. പുഷ്‌കലാദേവി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഷികം ഡോ. എന്‍. ജയരാജ് എംഎല്‍എ ഉത്ഘാടനം ചെയ്തു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി ഗരുഢ ധ്വജാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പബ്ലിക് അക്കൗണ്ടസ് കമ്മറ്റി ചെയര്‍ മാന്‍ ബി. രാധാകൃഷ്ണമേനോന്‍, കെ. കെ. രാജപ്പനാചാരി തുടങ്ങിയവര്‍ പങ്കെടുത്തു.
















