കോട്ടയം: പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ അന്ത്യോദയ പദ്ധതിയാണ് ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ബിജെപി സംസ്ഥാന സമിതിയംഗം പ്രൊഫ.ബി.വിജയകുമാര്‍.
ജനസംഘം സ്ഥാപകനേതാവായ ദീനദയാല്‍ ഉപാദ്ധ്യായയുടെ 50-ാം സ്മൃതിദിനത്തില്‍ കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരുടെയും ഉന്നമനവും സമത്വവുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. എല്ലാവര്‍ക്കും വീടും, ഭൂമിയും വെള്ളവും, തൊഴിലും ഉറപ്പുവരുത്തുന്നതാണഅ അന്ത്യോദയ പദ്ധതി.
ജില്ലാ പ്രസിഡന്റ് എന്‍.ഹരി അദ്ധ്യക്ഷത വഹിച്ചു. കെ.ജി. രാജ്‌മോഹന്‍ ദീനദയാല്‍ജിയുടെ ഛായാചിത്രത്തിന് മുമ്പില്‍ നിലവിളക്ക് തെളിയിച്ചു. സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന്‍, സംസ്ഥാനസമിതി അംഗങ്ങളായ അഡ്വ. എം.എസ്. കരുണാകരന്‍, അഡ്വ. നോബിള്‍മാത്യു, ജില്ലാ ജനറല്‍സെക്രട്ടറി ലിജിന്‍ലാല്‍, ജില്ലാസെക്രട്ടറി സി.എന്‍. സുഭാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
















