തൃശൂര്‍: പാമ്പാടി നെഹ്റുകോളേജ് ചെയര്‍മാനെ എഐഎസ്എഫിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. കോളേജ് മാനേജ്മെന്റ് വിദ്യാര്‍ത്ഥികളോട് പ്രതികാരനടപടികള്‍ സ്വീകരിക്കുന്നു എന്നാരോപിച്ചായിരുന്നു സമരം. നെഹ്റുകോളേജിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ഉപരോധസമരം അവസാനിപ്പിച്ചത്.
തിരുവില്വാമല: പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും കോളേജ് മാനേജ്മന്റ് വിദ്യാര്‍ത്ഥികളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സംയുക്ത വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ കോളേജിനു മുന്നില്‍ സമരം തുടങ്ങുന്നു.കോളേജിന് മുന്നില്‍ അനിശ്ചിതകാല സമരത്തിന്റെ പന്തല്‍കെട്ടി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: