പാവറട്ടി: വെങ്കിടങ്ങ് 17-ാം വാര്‍ഡിലെ പുളിക്കെട്ട് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. പുളിക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് കിലോമീറ്ററോളം ഉപ്പുവെള്ളം കയറി. രണ്ട് മാസം മുമ്പ് നടന്ന പുളിക്കെട്ടാണ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്. പുളിക്കെട്ട് നിര്‍മിച്ചതിന് കരാറുകാരന് പണം കൊടുക്കുന്നതിന്റെ ഭാഗമായി അസിസ്റ്റന്റ് എന്‍ജിനീയര്‍ പരിശോധനക്കെത്തിയപ്പോഴാണ് പുളിക്കെട്ട് തകര്‍ന്നു കിടക്കുന്നത് കണ്ടത്. പുളിക്കെട്ടിലെ മണ്ണ് സാമൂഹ്യവിരുദ്ധര്‍ കടത്തിക്കൊണ്ടു പോവുകയായിരുന്നു.
ഈ പ്രദേശത്തെ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടത്തെ കുറിച്ച് നേരത്തെ പരാതികള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പുളിക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ഉപ്പുവെള്ളം കയറി പ്രദേശത്തെ ജലസ്രോതസുകള്‍ മലിനമായി. സംഭവത്തെ കുറിച്ച് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: