തൃശൂര്‍: തൃശൂര്‍പൂരം വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത അന്യായം തള്ളി.
പൂരത്തോടനുബന്ധിച്ച് വെടിക്കെട്ട് നിരോധിച്ച് ഉത്തരവുണ്ടാകണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ മുന്‍സിഫ് കോടതിയില്‍ ബോധിപ്പിച്ച അന്യായം തൃശൂര്‍ രണ്ടാം അഡീഷണല്‍ മുന്‍സിഫ് ആര്.എം.സെല്‍മത്ത് തള്ളി. കേസില്‍ കേരള സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ കെ.എന്‍.വിവേകാനന്ദന്, പാറമേക്കാവ്, തിരുവമ്പാടി, കൊച്ചിന് ദേവസ്വങ്ങള്‍ക്കുവേണ്ടി അഡ്വ. കെ.കെ.ഗോപിനാഥന്, മലിനീകരണ നിയന്ത്രണബോര്ഡിനുവേണ്ടി അഡ്വ. സി.വി.ജോസ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: