ടമ്പഴിപ്പുറം: ലക്ഷങ്ങള്‍ വകയിരുത്തി കടമ്പഴിപ്പുറത്ത് നടപ്പിലാക്കിയ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് മാലിന്യ മുക്തപഞ്ചായത്ത് പദ്ധതി അവതാളത്തില്‍.
മാലിന്യങ്ങള്‍ ഒന്നിച്ച് കര്‍ണ്ണാടകയിലേക്ക് കൊണ്ടുപോകുന്ന പദ്ധതി തകര്‍ന്നതോടെ പഞ്ചായത്തിലെ ഉപയോഗശൂന്യമായ കിണറ്റുകളിലും കുളങ്ങളിലുംമാലിന്യം നിക്ഷേപിക്കുകയാണ് പഞ്ചായത്ത്. എന്നാല്‍ നാട്ടുകാരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഭരണസമിതിക്ക് താത്ക്കാലികമായ അവസാനിപ്പിക്കേണ്ടി വന്നു.
എന്നാല്‍ രാത്രികളില്‍ മാലിന്യ ചാക്കുകള്‍ പഞ്ചായത്തിന് പുറകിലും സ്വകാര്യ വ്യകതിയുടെ സ്ഥലത്തും കൂട്ടിവെച്ചാണ് പഞ്ചായത്തിനെ സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപനം നടത്തിയത്.
ഇതിന് ശേഷവും വട്ടംതിരുത്തി, കിണ്ണംപറമ്പ്,മവടി,കടമ്പഴിപ്പുറം, മൃഗാശുപത്രിക്കു സമീപം, കുനിപ്പാറ, ചോലപ്പാടം, എന്നീഭാഗങ്ങളില്‍ മാലിന്യങ്ങള്‍ കൂടികിടക്കുന്നുവെന്നാരോപിച്ച് ജനകീയസമിതി രംഗത്തെത്തി.
20ളം കുടുംബങ്ങള്‍ താമസിക്കുന്ന കാപ്പില്‍ കോളനിയിലെ ഉപയോഗശൂന്യമായി കിടക്കുന്ന പൊതുകിണറിലും സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ കിണറ്റിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: