കല്ലേക്കാട്: അനാദിയായ വേദത്തിന്റെയും ജ്ഞാന-വിജ്ഞാനങ്ങളുടെയും ഭാഷയായസംസ്കൃതം ആധുനിക കാലഘട്ടത്തിലും ഏറെ പ്രസക്തിയുള്ളതാണെന്ന് വിദ്യാഭാരതി മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ.പി.കെ.മാധവന് അഭിപ്രായപ്പെട്ടു.
ഭാരതീയ വിദ്യാനികേതന്‍ കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്റെ ആഭിമുഖ്യത്തില്‍ കല്ലേക്കാട് നടന്ന ആഹ്നികം ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അതിപ്രസരത്തില്‍ പിന്തള്ളപ്പെട്ട സംസ്കൃതത്തെ വീണ്ടും ജനമദ്ധ്യത്തിലെത്തിക്കുവാനുള്ള ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയും അനിവാര്യതയും ഊന്നിപ്പറഞ്ഞ ഡോ.പി.കെ.മാധവന് ഇപ്പോള്‍ ഭാരതത്തിലും ആഗോളതലത്തിലും ഉണ്ടായികൊണ്ടിരിക്കുന്ന സംസ്കൃതാഭിമുഖ്യം ഉദാഹരണസഹിതം വിവരിച്ചു.
പ്രിന്‍സിപ്പല്‍ ഡോ.പി. സി.വി.രേണുക അധ്യക്ഷത വഹിച്ചു.ഡോ.ഇ.എന്‍.ഉണ്ണികൃഷ്ണന്,പ്രൊഫ.പി.ആശ,ബി.സൗമ്യ, ഭരത്,സൂര്യന് തുടങ്ങിയവര്‍ പ്രസംഗിച്ചു. റാങ്ക് ജേതാക്കളായ അശ്വതി,ലുബ്ന എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: