കോട്ടയം: പട്ടികജാതി കൊലപാതകങ്ങള്‍, പീഡനങ്ങള്‍, ലോ അക്കാദമി സംഭവം തുടങ്ങിയവ കണ്ടില്ലായെന്ന് നടിക്കുന്ന പട്ടികവിഭാഗ എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ പട്ടികജാതി സമൂഹത്തിന്റെ പേരില്‍ പദവികളിലിരുന്ന് രാഷ്‌ട്രീയം കളിക്കുകയാണെന്ന് ചേരമര്‍ വെല്‍ഫെയര്‍ സൊസൈറ്റി സംസ്ഥാന കമ്മിറ്റി ആരോപിച്ചു. സംവരണം ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളുടേയോ മുന്നണികളുടേയോ സംഭാവ അല്ല.
ഡോ. അംബേദ്കറുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തന ഫലമാണെന്ന് യോഗം വിലയിരുത്തി. ജാതിപ്പേരുകളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലുടനീളം ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രചരണം നടത്തിവരുന്ന സംഘടനകളുടെ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ റദ്ദ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. എം.എസ്.ആഴ്‌വാര്‍ അദ്ധ്യക്ഷത വഹിച്ചു.
പി.ടി .സോമന്‍, റെജിമോന്‍.പി.ജെ, മനോജ് കടപ്ലാമറ്റം, കെ.ജെ.മധു, രേവതി, എം.ടി.മേസ്രകത്ത്(ഇടുക്കി), അരുണ്‍ബാബു(എറണാകുളം), സി.ടി.തങ്കമ്മ, കെ.പി.രാഘവന്‍, പി.ആര്‍.വത്സമ്മ തുടങ്ങിയവര്‍ സംസാരിച്ചു.
















