കുറവിലങ്ങാട്: മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ഗവ. ആശുപത്രിയില്‍ കഴിയുന്ന വൈദിക വിദ്യാര്‍ത്ഥി ബിബിന്‍ എബ്രഹാമിനും സഹപാഠികള്‍ക്കുമെതിരെ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഫോണിലൂടെ ഭീഷണി മുഴക്കിയതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ വച്ച് കേസില്‍ കുടുക്കുമെന്നും കള്ളക്കേസുകള്‍ കൊടുക്കുമെന്നും ആയിരുന്നു ഭീഷണി. വിദ്യാര്‍ത്ഥികള്‍ കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കി.
















