പാലാ: ജീവനക്കാരനെ പിരിച്ചുവിട്ടത് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനാലെന്ന് ഏഴാച്ചേരി സഹകരണ ബാങ്ക് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജീവനക്കാരന്‍ കുറ്റം എഴുതി സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ പിരിച്ചു വിടുകയായിരുന്നു. ഇതു സംബന്ധിച്ച് എല്ലാ രേഖകളും ബാങ്കിന്റെ പക്കലുണ്ട്.
സാമ്പത്തിക ക്രമക്കേട് നടത്തിയ ആളെ തിരിച്ചെടുക്കണമെന്ന വാദം അംഗീകരിക്കാനാവില്ല. ബാങ്കിനെതിരെ കുപ്രചരണം നടത്തുകയാണ് ചിലര്‍. കഴിഞ്ഞ തവണ നിയമനം നടത്തുവാനായി ഉണ്ടാക്കിയ റാങ്ക് ലിസ്റ്റ് ഇല്ലാതായി. അതിനാല്‍ വേറെ നിയമനം നടത്തുവാന്‍ ലക്ഷ്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ലാലച്ചന്‍ ചെട്ടിയാകുന്നേല്‍, വൈസ് പ്രസിഡന്റ് അലക്‌സി തെങ്ങുംപള്ളിക്കുന്നേല്‍, ദിനേശ് മറ്റത്തില്‍, സജി തുണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.
















