ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിനു സമീപം സംസ്ഥാനപാതയിലെ കേബിള്‍ മാന്‍ഹോള്‍ ചൊവ്വാഴ്ച രാത്രി വലിയ കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങിയപ്പോള്‍ മാന്‍ഹോള്‍ ക്യാപ് തെറിച്ചു പോയി. പത്തടിയിലധികം താഴ്ചയും ഒരടിയോളം വ്യാസവുമുള്ള കുഴിയാണ് സംസ്ഥാനപാതയുടെ നടുവില്‍ ഉണ്ടാവുന്നത്. രാത്രി പത്തുമണിയോടെ ഉണ്ടായ സംഭവം അവിടെയുണ്ടായിരുന്ന യുവാക്കളുടെ ശ്രദ്ധയില്‍ പെടുകയും പുറകില്‍ വന്നിരുന്ന വാഹനങ്ങളെ തടഞ്ഞു തെറിച്ചു പോയ മാന്‍ഹോള്‍ ക്യാപ്പ് പുനസ്ഥാപിച്ചു.
വാഹനങ്ങളെ വിടുകയുമായിരുന്നു. എന്നാല്‍ മാന്‍ഹോള്‍ ക്യാപ് ഏതുസമയവും ഭാരവാഹനങ്ങള്‍ കയറിയിറങ്ങുമ്പോള്‍ വീണ്ടും തെറിച്ചു പോകാന്‍ സാധ്യതയുള്ളതിനാല്‍ അപകടകരമായ അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് കാല്‍നടക്കാര്‍ക്കും പുറകെ വരുന്ന വാഹനങ്ങള്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നു.
















