കൊല്ലങ്കോട്: പറമ്പിക്കുളംവെള്ളം മൂലത്തറയിലെത്തിച്ച് അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിഡിജെഎസ് നെന്മാറമണ്ഡലം കമ്മറിയുടെ നേതൃത്വത്തില്‍ ചിറ്റൂര്‍പ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം ഉപരോധിച്ചു.
20 മുതല്‍ മീങ്കരഡാമിലേക്ക് പറമ്പിക്കുളം-ആളിയാര്‍ വെള്ളം എത്തിക്കാമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഉറപ്പു നല്‍കിയതായി ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.അനുരാഗ് പറഞ്ഞു.
ജില്ലാവൈ.പ്രസി.കെ.സി.മുരളീധരന്,മണ്ഡലംപ്രസി.ആര്.അരവിന്ദാക്ഷന്,സെക്ര.ദിവാകരന്,എ.ശശീവന്‍, കുട്ടികൃഷ്ണന്, സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.വെള്ളം ലഭിക്കാതിരുന്നാല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: