ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി പിഷാരിക്കല്‍ ക്ഷേത്രത്തിനും മറ്റു നിരവധി ആരാധാനലായങ്ങള്ക്കും സമീപത്തായി മദ്യ വില്‍പ്പനശാല തുടങ്ങുവാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന അനിശ്ചിത കാല റിലേ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. കഴിഞ്ഞ ദിവസം നിരാഹരം അനുഷ്ഠിച്ച മുന്‍സിപ്പല്‍ സെക്രട്ടറി വി.ആര്.രാജേഷിന് നാരങ്ങ നീര് നല്കി ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എ സുരേഷ് സമാപനം ഉദ്ഘാടനം ചെയ്തു. രണ്ടാം ദിവസം നിരാഹാരമിരിക്കുന്ന എം.എസ്.രജ്ജിത്തിനെ ഹാരം മണിയിച്ച് സ്വീകരിച്ചു. യോഗത്തില്‍ ശ്രീകുമാര്‍,വി.ആര്.രാജേഷ്,മുന്‍സിപ്പല്‍ പ്രസിഡന്റ് കെ.എന്‍,സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: