പാലക്കാട്: നഗര വികസനത്തിന്റെ ഭാഗമായി തയ്യാറാക്കിയ കരട് മാസ്റ്റര്‍ പ്ലാനിലെ അപാകതകള്‍ പരിഹരിക്കുമെന്നും ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുമെന്നും കൗണ്‍സിലര്‍മാരുടെ ഉറപ്പ്.
നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്ന ഒലവക്കോട്- കല്‍മണ്ഡപം ദേശീയപാത മലമ്പുഴ വഴിയാക്കാന്‍ സംഘടിത ഇടപെടല്‍ ആവശ്യമാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
പാലക്കാടിന്റെ മനസ് അറിയാത്ത ഉദ്യോഗസ്ഥര്‍ തോന്നിയ പോലെയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതെന്ന് വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളായി സ്ഥലം വിട്ടുനല്‍കിയവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നഗരസഭ തയ്യാറാണ്.
ദേശീയ പാത ഒലവക്കോട് -കല്‍മണ്ഡപം എന്ന വഴിയില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ ഭാവിയില്‍ പാലക്കാട് ഗതാഗതക്കുരുക്കിലാകുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പ്രസിഡന്റ് അഡ്വ.കെ.രഘു അദ്ധ്യക്ഷതവഹിച്ചു.
ഷാഫിപറമ്പില്‍ എംഎല്‍എ ഫോണ്‍വഴി സംവാദത്തില്‍ പങ്കെടുത്തു.
കരട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത് മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ന്യൂനതകള്‍ സംബന്ധിച്ച് സൂചന നല്‍കിയിരുന്നതായി കൗണ്‍സിലര്‍ കെ.ഭവദാസ് സംവാദത്തില്പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥര്‍ തോന്നിയപോലെയാണ് കരട് തയ്യാറാക്കിയത്. ഇപ്പോള്‍ കിട്ടിയിട്ടുള്ള 600 പരാതികളും സബ്കമ്മിറ്റി നേരിട്ട് പരിശോധിക്കും.
ജലസ്രോതസുകള്‍ സംരക്ഷിച്ചുള്ള വികസനവും മാസ്റ്റര്പ്ലാനുമാണ് വേണ്ടതെന്ന് കൗണ്‍സിലര്‍ ഉദയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: