പാലക്കാട്: എടുക്കുന്നതിലധികം ലോകത്തിന് കൊടുക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ വളര്ച്ചയുണ്ടാവുകയെന്ന് മാതാഅമൃതാനന്ദമയി.
പുത്തൂര്‍ ബ്രഹ്മസ്ഥാനക്ഷേത്രവാര്ഷികത്തില് പ്രഭാഷണം നടത്തുകയായിരുന്നു അമ്മ. കൊടുക്കുന്നതെന്തോ അതാണ് നമുക്ക്തിരിച്ച് കിട്ടുക.കാരുണ്യമുള്ള ഒരാള്‍ക്ക് ഒരിക്കലും മറ്റൊരാളെ വേദനിപ്പിക്കാന്‍ കഴിയില്ല. ജീവിതത്തില്‍ വയസ്സുകൊണ്ടും പക്വതകൊണ്ടും നമുക്ക് വളരാം. പ്രായത്തിന്റെ വളര്‍ച്ച സ്വാഭാവികമായി നടക്കും.
മനുഷ്യനും മൃഗങ്ങളും മറ്റു ജീവനുള്ള എല്ലാ വസ്തുക്കളും ഇങ്ങനെ വളരുന്നു. എന്നാല്‍ പക്വതയുടെ വളര്‍ച്ച മനുഷ്യനുമാത്രമുള്ള ഗുണമാണ്. പ്രായം കൊണ്ട് വളരുക എന്നാല്‍ അത് മരണത്തിലേക്കുള്ള യാത്രയാണ്.എന്നാല്‍ പക്വതയിലൂടെ വളരുക എന്നത് അമരത്വത്തിലേക്കുള്ള യാത്രയാണ്. ആദ്ധ്യാത്മികമായ അറിവാണ് ഈ യാത്രക്ക് പാതതെളിയിക്കുന്നതെന്ന് അമ്മ പറഞ്ഞു.
ചിലര്‍ പ്രതിബന്ധങ്ങളെ ഭയന്ന് ഒരു കര്‍മ്മവും ഏറ്റെടുക്കില്ല. മറ്റു ചിലര്‍ പ്രവര്‍ത്തനത്തിനിറങ്ങും.പക്ഷെ തടസ്സങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ നേരിടാനാകതെ ആ കര്‍മ്മം ഇടക്ക് വെച്ച് നിര്‍ത്തി പിന്മാറും.എന്നാല്‍ വേറെ ചിലര്‍ താന്‍ ചെയ്തതെല്ലാം പ്രതികൂല സാഹചര്യങ്ങളിള്‍ തകര്‍ന്നാലും തളരാതെ വീണ്ടുമത് പടുത്തുയര്‍ത്താന്‍ ശ്രമിക്കും. ജീവിതത്തിലെ നല്ലതും ചീത്തയുമായ അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ എല്ലാത്തിനെയും സന്തോഷത്തോടെ സ്വീകരിക്കാനുള്ള മനസ്സുണ്ടാകും. അമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: