താണിശ്ശേരി: ചെമ്പകശ്ശേരി ജോസിന്റെ വീട്ടിലെ കുതിര പ്രസവിച്ച കുതിരയും ഇരട്ടകുട്ടികളെ പ്രസവിച്ച പശുവും ജനശ്രദ്ധയാകര്‍ഷിക്കുന്നു. ആണ് കുതിരകുട്ടിയും ഇരട്ടപശുകുട്ടികളും പൂര്‍ണ്ണ ആരോഗ്യത്തോടെ കഴിയുന്നു. കാട്ട്പാട് ഇനത്തില്‍പെട്ട ഇന്‍ഡ്യന്‍ ബ്രിഡാണ് ജോസിന്റെ വീട്ടിലെ കുതിരകള്‍. പത്ത് മാസം മുന്‍പ് ഇവിടെ പെണ്‍കുതിരയെ മറ്റൊരു കുതിര പ്രസവിച്ചിരുന്നു. തമിഴ്നാട് അന്തിയൂര്‍ നടക്കുന്ന പ്രശസ്തമായ കുതിരമേളയില് നിന്നാണ് ജോസ് കുതിരകളെ വാങ്ങിയത്. കുതിരകളെ കുടുംബാഗംങ്ങളും സമിപവാസികളും വിനോദത്തിനായി റെയ്ഡ് ചെയ്യുന്നതൊഴിച്ചാല്‍ മറ്റൊന്നിനും ഇവയെ ഉപയോഗിക്കാറില്ല.
മൃഗസ്നേഹിയായ ജോസിന്റെ വീട്ടില്‍ ധാരാളം പശുകളും, ആട്, എരുമ തുടങ്ങിയാണ് ഫാമാണുള്ളത്. കുതിര കുട്ടിയെയും ഇരട്ട പശു കുട്ടികളെയും കാണാന്‍ ധാരളമാളുകളാണ് ജോസിന്റെ വീട്ടില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: