തൃശൂര്‍: ”പൊതുവിദ്യാഭ്യാസസംരക്ഷണയത്ന”ത്തിന്റെ മറവില്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കടന്നു കയറ്റം അംഗീകരിക്കാനാവില്ലെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ആന്‍ഡ്രൂസ് താഴത്ത്. കേരള വിദ്യാഭ്യാസചട്ടങ്ങളിലെ പുതിയ ഭേദഗതികള്‍ ന്യൂനപക്ഷവിദ്യാഭ്യാസവകാശങ്ങള്ക്കു നേരെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി മേഖല ഉള്‍പ്പെടെ ഒരു വിഭാഗം അധ്യാപകര്‍ക്ക് ദിവസവേതനം പോലും ലഭ്യമാകാത്തത് ഗുരുതരമായ മനുഷ്യാവകാശലംഘനമാണ്. കോര്‍പ്പറേറ്റ് മാനേജ്മെന്റ് സ്കൂള്‍ അധ്യാപകരെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ ബ്രോക്കണ്‍ സര്‍വ്വീസ് സംബന്ധിച്ച പെന്ഷന് ഭേദഗതി പ്രതിഷേധാര്‍ഹമാണ്. കെ.ഇ.ആര് പരിഷ്കരണം നിലവില്‍ വന്ന സാഹചര്യം വിലയിരുത്താന്‍ കേരളത്തിലെ കാത്തലിക് സ്കൂള്‍ മാനേജര്‍മാരുടെ യോഗം തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിരുദ്ധമായ സര്‍ക്കാര്‍ ഉത്തരവുകള്‍ നിയമപരമായി നേരിടുന്നതിന് വിവിധ കോര്‍പ്പറേറ്റ് മാനേജുമെന്റുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: