കുന്നംകുളം : കടയില്‍ നിന്നും വാങ്ങിയ പാക്കറ്റ് ഓയില്‍ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്ത വീട്ടുകാര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതായി പരാതി. പാം ഗോള്‍ഡ് എന്ന പാക്കറ്റ് എണ്ണ ഉപയോഗിച്ച വേലൂര്‍ തയ്യൂര്‍ പാലക്കാട് വീട്ടില്‍ യേശുദാസിനും കുടുംബത്തിനുമാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം തയ്യൂരില്‍ പ്രവര്‍ത്തിക്കുന്ന വ്യാപര സ്ഥാപനത്തില്‍ നിന്നാണ് പാം ഗോള്‍ഡ് ഓയില്‍ ഇവര്‍ വാങ്ങിയത്. എണ്ണ ഉപയോഗിച്ച് പാചകം ചെയ്ത ഭക്ഷണം കഴിച്ച യേശുദാസിനും കുടുംബാഗങ്ങള്‍ക്കും കടുത്ത വയറുവേദനയും ചര്ദ്ധിയും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സത്തേടിയപ്പോള് ഭക്ഷ്യ വിഷബാധയാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ ഇവര്‍ വീണ്ടും എണ്ണ ചൂടാക്കിയപ്പോള്‍ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ആരോഗ്യ വിഭാഗത്തില്‍ ഉപയോഗിച്ച ഓയില്‍ പാക്കറ്റും പരാതിയും നല്‍കിയിട്ടുണ്ട്.ഇതിന് പുറമെ ഡോക്ടറുടെ ചികിത്സ കുറിപ്പോടെ പാം ഗോള്‍ഡ് ഓയില്‍ കമ്പനിക്കെതിരെ തിരുവനന്തപുരം ഫുഡ് സേഫ്റ്റി ഓഫീസര്‍ പരാതി അയക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം തൃശ്ശൂര്‍ ഫുഡ് സേഫ്റ്റി വിഭാഗത്തില്‍ പരാതി നല്‍കിയെങ്കിലും ഇവിടെ നിന്നും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും യേശുദാസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: