ചാലക്കുടി: ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം പിടിക്കുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് പറഞ്ഞു. ചാലക്കുടിയില്‍ ആരംഭിച്ച എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാര്‍ത്ഥി റാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ആദ്യമായി ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഒരു ഭരണമാണ് രാജ്യത്ത് നടക്കുന്നതെന്നും കാര്യങ്ങള്‍ തീരുമാനിക്കുക ഇനി എല്ലാം ആര്‍എസ്എസ് നേതാക്കാളായിരിക്കുമെന്നും മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ഇനി വരാന്‍ പോകുന്നത് ആര്‍എസ്എസിന്റെ നാളുകളാണെന്നും റിയാസ് പറഞ്ഞു. പ്രസംഗത്തില്‍ എസ്എഫ്ഐയെ കുറിച്ചോ, വിദ്യാര്‍ത്ഥികളെ കുറിച്ചോ, ലോ അക്കാദമി സമരത്തെ കുറിച്ചോ ഒന്നും പറയുവാന്‍ തയ്യാറാകാതെ ആര്‍എസ്എസിനെ വിമര്‍ശിക്കുകയും പൊതു തെരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയിക്കുമെന്ന് സമ്മതിക്കുകയായിരുന്നു ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: