എരുമേലി: ജനകീയസേവന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്‌ക്കുന്ന അക്ഷയകേന്ദ്രത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന ഇ-ഗവേണന്‍സ് പുരസ്‌കാരം മുക്കൂട്ടുതറ അക്ഷയ കേന്ദ്രത്തിന് ലഭിച്ചു. സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനവും ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവുമാണ് ലഭിച്ചിരിക്കുന്നത്.
2008 മുതല്‍ ഇ-സാക്ഷരതയിലാരംഭിച്ച പ്രവര്‍ത്തനം ഇ-ഗവേണന്‍സ് മേഖലയിലും, ബാങ്കിങ് കിയോസ്‌ക് മേഖലയിലുമടക്കം മുക്കൂട്ടുതറ അക്ഷയകേന്ദ്രം കൈവരിച്ച പ്രവര്‍ത്തന നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ അവാര്‍ഡ്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങില്‍ യഥാസമയം നടപ്പാക്കുന്ന ഇത്തരം മികച്ച അക്ഷയകേന്ദ്രങ്ങളെ സര്‍ക്കാരിന്റെ അക്ഷയ കേന്ദ്രം ഗവേണിംഗ് മോണറ്ററിംഗ് കമ്മിറ്റിയാണ് തെരഞ്ഞെടുക്കുന്നത്.
13ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തില്‍ അക്ഷയ കേന്ദ്രത്തിനു വേണ്ടി സംരംഭകനായ ടി. എസ്. ശിവകുമാര്‍ മുഖ്യമന്ത്രിയില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങും.
















