മാള:കണക്കന്‍കടവ് റെഗുലേറ്ററിന്റെ ചോര്‍ച്ച കാരണം കുഴൂര്‍ പഞ്ചായത്തില്‍ കൃഷി നാശവും കുടിവെള്ള ക്ഷാമവും രൂക്ഷമാകുന്നു.റെഗുലേറ്ററിന്റെ ഷട്ടറിനടിയിലെ കോണ്‍ക്രീറ്റ് പോയതുകാരണം കടലില്‍ നിന്നും ഉപ്പു വെള്ളം കയറുകയും ചെയ്യുന്നുണ്ട്.ഉപ്പുവെള്ളം കയറുന്നതിനാല്‍ പഞ്ചായത്തിലെ ഇറിഗേഷന്‍ പദ്ധതികളായ ആലമറ്റം കുണ്ടൂര്‍ എനിവിടങ്ങളില്‍ നിന്നും കുഴൂരിലേക്കും പരിസര പഞ്ചായത്തിലേക്കും വെള്ളം പമ്പ് ചെയ്യൂന്നത് നിര്‍ത്തി വച്ചിരിക്കുകയാണ്.
കുടിവെള്ള ക്ഷാമവും കൃഷിക്കുള്ള പ്രതികൂലസാഹചര്യവും രൂക്ഷമായപ്പോള്‍ പഞ്ചായത്ത് അംഗം പ്രഭാവതി ടീച്ചറിന്റെ നേതൃത്വത്തില്‍ പരാതി പ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ ഷട്ടറിനടിയില്‍ മണല്‍ ചാക്കുകള്‍ ഇട്ടെങ്കിലും അതൊന്നും ഫലം കണ്ടില്ല.പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കണ്ടില്ലങ്കില്‍ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് കൃഷിക്കാര്‍
പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: