പുതുക്കാട്: കക്കൂസ് മാലിന്യം പുഴയില്‍ ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ ടാങ്കര്‍ ലോറി അടക്കം മൂന്ന് പേരെ പുതുക്കാട് പോലീസ് പിടികൂടി. പുലര്‍ച്ചെ 4.45ന് മടവാക്കര മണലി റോഡില്‍ മണലി പുഴയിലേയ്ക്ക് കക്കൂസ് മാലിന്യം ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നൈറ്റ് പെട്രോളിംങ്ങ് സംഘം പ്രതികളെ പിടികൂടിയത്.
കോട്ടയം മുണ്ടക്കയം സ്വദേശികളായ ലോറി െ്രെഡവര്‍ തേവര്തോട് വീട്ടില്‍ ജോസുട്ടി (50), മരങ്ങാട്ടുപ്പിള്ളി സുനിത വിലാസം വീട്ടില്‍ സന്തോഷ് (29), വയനാട് മുത്തങ്ങ കുന്നത്തുവീട്ടില്‍ ബ്രിജീഷ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കക്കൂസ് മാലിന്യം ഒഴുക്കിയതുമായി ബന്ധപ്പെട്ട് പല സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ കേസുകള്‍ ഉണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോന്തിപുലം പാടത്തും കേളിതോടിലും മാലിന്യം ഒഴുക്കിയതുമായി ബന്ധപ്പെട്ട് നൈറ്റ് പെട്രോളിംഗ് ശക്തമാക്കിയിരുന്നു, ഇതിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്. എസ്ഐ വി. സജീഷ്കുമാര്‍, എഡീഷണല്‍ എസ്ഐ രാജന്, ജിസിപിഒ ഉണ്ണികൃഷ്ണന്, സിപിഒ ഡേവീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: