പുന്നയൂര്‍ക്കുളം: ആല്‍ത്തറയിലുള്ള ബേക്കറിയില്‍ നിന്നും മലിനജലം പുറത്തേക്ക് ഒഴുക്കുന്നതായി പരാതി. ബേക്കറിയുടെ പുറകു വശത്താണ് മാസങ്ങളോളമായി അഴുക്ക് വെള്ളം കെട്ടികിടക്കുന്നത.് മാവേലി സ്റ്റോര്‍, റേഷന്‍ കട എന്നിവ പ്രവര്‍ത്തിക്കുന്ന ഭാഗത്തേക്കാണ് അഴുക്കുവെള്ളം ഒഴുക്കുന്നത്. നടപടിയെടുക്കമെന്ന് ആവിശ്യപ്പെട്ട് പഞ്ചായത്തിനും ആരോഗ്യവിഭാഗത്തിനും പ്രദേശവാസികള്‍ പാരാതി നല്‍കിയിട്ടുണ്ട്.പലവട്ടം പരാതി നല്‍കിയെങ്കിലും ആരോഗ്യവകുപ്പ് നടപടിയെടുക്കുന്നിലെന്നും ആക്ഷേപമുണ്ട്.
കെട്ടിടത്തിന്റെ തൊട്ടു മുകളിലാണ് വൈദ്യുതി ഓഫിസും പ്രവര്‍ത്തിക്കുന്നത്.ഇവിടെ എത്തുന്നവര്‍ക്ക് മൂക്ക് പൊത്തി നില്‍ക്കേണ്ട ഗതികേടാണ്.ബേക്കറിയുടെ പിന്നില്‍ സ്ഥാപനങ്ങളും ക്വാര്‍ട്ടേഴ്സും ഉണ്ട്. ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നവര്‍ക്കും സമീപവാസികള്‍ക്കും കൊതുകു ശല്യവും രൂക്ഷമാണെന്ന് പരാതി ഉണ്ട്.ഭക്ഷ്യ അവശിഷ്ടങ്ങളും വെള്ളത്തിലൂടെ ഒഴുക്കുന്നതിനാല്‍ രാത്രി രൂക്ഷമായ ദുര്‍ഗന്ധമാണെന്ന് പറയുന്നു. മുന്‍പും ഇത്തരത്തില്‍ വഴിയിലേക്ക് മലിനജലം ഒഴുക്കിയിരുന്നതായി പറയുന്നു. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഇതിനു താല്‍ക്കാലിക പരിഹാരമായത്.കെട്ടിടം നില്ക്കുന്ന ഭാഗത്ത് വേണ്ടത്ര സ്ഥലമുണ്ടായിട്ടും മാലിന്യം വഴിയിലേക്ക് തള്ളുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: