പാലക്കാട്: കുഞ്ചന്നമ്പ്യാര് സ്മാരകത്തിന് അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് സ്മാരക മന്ദിരത്തിന്റെ ബലപ്പെടുത്തലും തുള്ളല്പഠന ഗവേഷണ കേന്ദ്രവും ലൈബ്രറിയും, മ്യൂസിയവും, മിനിതിയേറ്ററും ഉള്‍പ്പെടുന്ന പ്രൊജക്ട് റിപ്പോര്‍ട്ട് സാംസ്കാരിക വകുപ്പിന്റെ പരിഗണനക്ക് സമര്‍പ്പിച്ചതായി സെക്രട്ടറി എ.കെ.ചന്ദ്രന്‍കുട്ടി അറിയിച്ചു.
കലാപീഠം ക്ലാസ് മുറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. അധ്യാപകര്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശ്ശിക ഉടന്‍ അനുവദിക്കുമെന്ന് സംസ്കാരിക മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. വാര്‍ഷിക ഗ്രാന്റ് 25 ലക്ഷമായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: