പാലക്കാട്: രണ്ട്പേരെ ചുട്ടുകൊന്ന മാര്‍ക്സിസ്റ്റ് ഭീകരതയ്ക്കെതിരെ ജനമനസാക്ഷി ഉണര്‍ത്തുന്നതിനായുള്ള ചിതാഭസ്മയാത്ര പാലക്കാടുനിന്നാരംഭിക്കും. മാര്‍ക്സിസ്റ്റ്- ഭരണകൂട ഭീകരതയെ പൊതുജനമദ്ധ്യത്തില്‍ തുറന്നുകാണിക്കുന്നതിനാണ് യാത്രയെന്ന് ബിജെപി വക്താവ് പി.രഘുനാഥ് പറഞ്ഞു. 26ന് പാലക്കാടുനിന്നാരംഭിക്കുന്ന ചിതാഭസ്മയാത്രയുടെ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരംചെയ്ത സ്ത്രീകളെ പോലും ക്രൂരമായി മര്‍ദ്ദിക്കുകയും ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തതും മാര്‍ക്സിസ്റ്റ് ഭീകരതയും ഭരണകൂട ഭീകരതയും കൈകോര്‍ത്തുനില്‍ക്കുന്നതിന്റെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
26ന് വൈകിട്ട് 4 മണിക്ക് പാലക്കാട് ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തോടെ ജാഥ ആരംഭിക്കും.
27ന് കാലത്ത് ബിജെപി മഹിളാമോര്‍ച്ച നേതാക്കള്‍ നേതൃത്വം നല്കുന്ന വടക്കന്‍ ജാഥയും തെക്കന്ജാഥയും പര്യടനം ആരംഭിക്കും. ബിജെപി സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന്,മഹിളാമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി ജയാസദാനന്ദന്‍ എന്നിവര്‍ നയിക്കുന്ന ജാഥകള്‍ക്ക് ഒറ്റപ്പാലം,പട്ടാമ്പിഎന്നിവിടങ്ങളിലും, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ്,മഹിളാമോര്‍ച്ച സംസ്ഥാനജന.സെക്രട്ടറി അഡ്വ.നിവേദിത എന്നിവര്‍ നയിക്കുന്ന ജാഥക്ക് കൊല്ലങ്കോട്ടും സ്വീകരണം നല്‍കും.ചിതാഭസ്മം യഥാക്രമം മഞ്ചേശ്വരം കടലിലും തിരുവല്ലത്തും നിമജ്ജനം ചെയ്യും.
യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി.പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.ശിവരാജന്, മധ്യമേഖല ജനറല്‍ സെക്രട്ടറി പി.വേണുഗോപാലന്‍, സംഘടനാ സെക്രട്ടറി ജി.കാശിനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി.ജയന്, ജില്ലാ നേതാക്കളായ പി.രാജീവ്,ബി.മനോജ്, എം.കെ.ലോകനാഥന്, വി.ബി.മുരളി,പി.സത്യഭാമ, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ്കെ.ശിവദാസ്, പട്ടികജാതി മോര്‍ച്ച പ്രസിഡന്റ് ശിവദാസ് കരിമ്പ,മഹിളാമോര്‍ച്ച പ്രസിഡന്റ് ബിന്ദു, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ,സുരേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: