ഒറ്റപ്പാലം:സ്വാശ്രയ കോളേജ് മാനേജ്മെന്റ് മുതലാളിമാരെസംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തേണ്ടി വരുമെന്നു ബിജെപി ദേശീയനിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന് മുന്നറിയിപ്പു നല്കി.
പാമ്പാടി നെഹ്റു കോളേജില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ്യുടെ കുടുംബത്തിനു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു നെഹ്റു ഗ്രൂപ്പ് ചെയര്മാന് അഡ്വ: പി.കൃഷ്ണദാസിന്റെ ഒറ്റപ്പാലത്തെ വസതിക്കുമുന്നില്‍ എബിവിപി നടത്തിയ ഏകദിന ഉപവാസസമര സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് ലോ അക്കാദമി മാനേജ്മെന്റിനെയും പാമ്പാടി നെഹ്റുകോളേജ് മാനേജ്മെന്റിനേയും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനെ പിന്തുണക്കുന്ന സിപിഎം സമീപനത്തെയും മുരളീധരന് കുറ്റപ്പെടുത്തി.
ഒരു കാലത്ത് പാവപ്പെട്ടവരുടെയും പിന്നോക്ക ജനവിഭാഗങ്ങളുടെയും സംരക്ഷകരായി നടച്ചിരുന്ന സിപിഎമ്മും ഇടതു സര്‍ക്കാരും ഇപ്പോള്‍ സ്വാശ്രയകൊള്ളക്കാര്ക്കൊപ്പം നിലകൊള്ളുകയാണെന്നും മുരളീധരന്ആരോപിച്ചു.
പണമുള്ളവന്റെ താല്പര്യങ്ങള് സംരക്ഷിച്ചു കൊണ്ട് സര്‍ക്കാരിന് എന്നും മുന്നോട്ട് പോകാന്‍ കഴിയും എന്ന് ഭരണത്തിലിരിക്കുന്നവര്‍ ധരിക്കുന്നുണ്ടെങ്കില്‍ ആ ധാരണ തിരുത്തേണ്ട സമയമായിരിക്കുന്നു അദ്ദേഹം കൂട്ടിചേര്‍ത്തു.
ജിഷ്ണുവിന്റെ മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത ശക്തികളെവിദ്യാര്ത്ഥി പ്രക്ഷോഭത്തിലൂടെ നിയമത്തിന്റെ മുന്നില്‍ എത്തിക്കുമെന്നും ആരൊക്കെ സംരക്ഷണം നല്കിയാലും ഇതിന് തടയിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏകദിന ഉപവാസമനുഷ്ഠിച്ച എബിവിപി ദേശീയനിര്‍വ്വാഹക സമതി അംഗം കെ.വി.വരുണ്‍ പ്രസാദിന് വി.മുരളീധരന് ഇളനീര് നല്കിസമരം അവസാനിപ്പിച്ചു.
മണ്ഡലം ജന.സെക്രട്ടറി ടി.ശങ്കരന്‍കുട്ടി,എം.എം.ഷാജി,യുവമോര്‍ച്ച ജില്ലഅധ്യക്ഷന് ഇ.പി.നന്ദകുമാര്‍, എ.പ്രസാദ്,ശശി ചോറൂട്ടൂര്‍, എന്‍.മണികണ്ഠന്,എ.സിസുബ്രഹ്മണ്യന്‍,കെ.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: