കൊടുങ്ങല്ലര്‍: കോതപറമ്പ് സെന്റ് തോമസ് പള്ളി വക സ്ഥലം അന്യായമായി കൈമാറ്റം ചെയ്ത കോട്ടപ്പുറം ബിഷപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ബിഷപ്പ് ഹൗസ് മാര്‍ച്ച് നടത്തും, ദേവാലയ ഭൂമി ഒ.എസ്.ജെ സഭയിലെ ഒരു വൈദികന്റെ പേരില്‍ തീറു നല്‍കിയതിനെതിരെ ഇടവക സംരക്ഷണ സമിതി 60 ദിവസമായി സത്യഗ്രഹം നടത്തുകയാണ്, പള്ളിവക 4 ഏക്കര്‍ 24 സെന്റ് ഭൂമിയില്‍ മൂന്നര ഏക്കര്‍ സ്ഥലമാണ് ഇടവക വിശ്വാസികള്‍ അറിയാതെ കൈമാറ്റം ചെയ്തത്.വരാപ്പുഴ ആര്‍ച്ച് ബിഷപ്പായിരുന്ന ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ സ്ഥാനമൊഴിയുന്നതിനു തൊട്ടുമുമ്പാണ് കൈമാറ്റം നടന്നത്. രൂപതയുടെ നീതികേടിനെതിരെ നടത്തുന്ന ബിഷപ്പ് ഹൗസ് മാര്‍ച്ചിനെ വാടകഗുണ്ടകളെ ഉപയോഗിച്ച് ചെറുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും തങ്ങളെ ശാരീരികമായി നേരിട്ടേക്കുമെന്നും ഇടവക സംരക്ഷണ സമിതി ഭാരവാഹികളായ മനോജ് ചെറുവേലിക്കല്‍, പി.ആര് ബാബു, എം.ടി.റാക്സണ്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: