ഏറ്റുമാനൂര്‍: എംസി റോഡില്‍ പട്ടിത്താനം ഭാഗത്തെ അശാസ്ത്രിയമായ റോഡ് നിര്‍മ്മാണത്തിനെതിരെ ബിജെപി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പരിഹാര നടപടിയുടെ ഭാഗമായി കെഎസ്ടിപി യും റെവന്യൂ അധികാരികളും സ്ഥലം സന്ദര്‍ശിച്ച് മൂവാറ്റുപുഴ റോഡിന്റെ അലൈന്‍മെന്റ് തിട്ടപ്പെടുത്താനുള്ള അളവ് നടത്തി. മൂവാറ്റുപുഴ ഭാഗത്തുനിന്ന് പട്ടിത്താനത്ത് ചേരുന്ന ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടം റോഡിലേക്ക് തള്ളി നില്‍ക്കുന്നതിനാല്‍ ആ ഭാഗത്ത് വീതികുറഞ്ഞതിനാല്‍ വാഹനങ്ങള്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞ് നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പുരയിടത്തിന്റെ കുറച്ചുഭാഗം ഏറ്റെടുത്ത് വഴിക്ക് വീതി കൂട്ടിയാലേ അപകടങ്ങള്‍ ഒഴിവാക്കി വാഹനസഞ്ചാരം സുഗമമാകൂ. അതിനുള്ള നടപടി കെഎസ്ടിപിയുടെ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായിട്ടില്ല. അസൗകര്യം സൃഷ്ടിച്ച്് വഴിയിലേക്ക് തള്ളി നില്‍ക്കുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ലെന്ന് കോട്ടയം തഹസീല്‍ദാര്‍ അനില്‍ ഉമ്മനും ഏറ്റുമാനൂര്‍ വില്ലേജ് ആഫീസര്‍ കെ.വി.സാജനും അറിയിച്ചു.എംസിറോഡ് പട്ടിത്താനം ഭാഗത്ത് വീതികൂട്ടി പണിയാന്‍ വേണ്ടി പര്യാപ്തമായ സ്ഥലം അക്വയര്‍ ചെയ്യാന്‍ കളക്ടര്‍ക്ക് നിവേദനം നല്‍കുമെന്ന് ബിജെപി ഭാരവാഹികള്‍ അറിയിച്ചു. ബിജെപി പ്രതിഷേധ സമരവും ധര്‍ണ്ണയും നടത്തിയതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ തവളക്കുഴി ഭാഗത്ത് പൂര്‍ത്തിയാക്കാതെ ഇട്ടിരുന്ന ഓട കെഎസ്ടിപി നിര്‍മ്മിക്കാന്‍ തുടങ്ങി. പട്ടിത്താനം റൗണ്ടാനയില്‍ ഹൈമാസ്റ്റ്‌ലൈറ്റ് സ്ഥാപിക്കുന്നതിന് നഗരസഭ സത്വരനടപടി കൈക്കൊള്ളണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുള്ളതായി മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ അറിയിച്ചു. കെഎസ്ടിപി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ രാഗേഷ്, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിജി കരുണാകരന്‍, കോട്ടയം തഹസീല്‍ദാര്‍ അനില്‍ ഉമ്മന്‍, ഏറ്റുമാനൂര്‍ വില്ലേജ് ആഫീസര്‍ കെ.വി.സാജന്‍, ബിജെപി പ്രതിനിധികളായി ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, അനീഷ് വി.നാഥ്, സുരേഷ് നായര്‍, സോമന്‍ ചക്കുങ്കല്‍, രഞ്ജിത് എന്നിവരും സന്നിഹിതരായിരുന്നു.
















