കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റായി ജോണ്‍ നീലംപറമ്പിനെ തെരഞ്ഞെടുത്തു.
ചൊവ്വാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കേരള കോണ്‍ഗ്രസ്(എം) പ്രതിനിധിയായ കെ.സി. മാത്യു പാര്‍ട്ടിയിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ രാജിവച്ച ഒഴിവിലാണ് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.
















