ചങ്ങനാശേരി: എന്‍എസ്എസ് ഹിന്ദു കോളേജ് ഭൗതികശാസ്ത്ര വിഭാഗവും ഇന്‍ഡ്യന്‍ ന്യൂക്ലിയര്‍ കെമിസ്റ്റ് ആന്റ് അലൈഡ് സയന്റിസ്റ്റ് അസോസിയേഷന്‍ സതേണ്‍ ചാപ്റ്ററും ചേര്‍ന്ന് ആറ്റോമിക് എനര്‍ജി അവെയര്‍നെസും കരിയര്‍ ഓപ്പര്‍ച്യൂണിറ്റീസും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ എന്‍എസ്എസ് കേന്ദ്ര കമ്മറ്റി സെക്രട്ടറി പ്രൊഫ. ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.കെ. ഉണ്ണിക്കൃഷ്ണന്‍ അദ്ധ്യക്ഷനായി. ആണവ ശാസ്ത്രജ്ഞന്‍ പ്രൊഫ. എ.വി. ആര്‍. റെഡ്ഡി മുഖ്യപ്രഭാഷണം നടത്തി. ഡോ. ആര്‍. കുമാര്‍, ഡോ. സി. ആര്‍. വെങ്കട സുബ്രമണി, ജിവിഎസ് അശോകകുമാര്‍ ക്ലാസുകള്‍ നടത്തി. ആണവ ശാസ്ത്രഞ്ജന്‍ ഡോ. കെ.എ. വെങ്കടേഷ്, ഡോ. കെ. ഉണ്ണികൃഷ്ണന്‍, ഡോ.കെ. ശ്രീലത എന്നിവര്‍ പ്രംസംഗിച്ചു.
















