കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയെ പൊതുജനമദ്ധ്യത്തില്‍ അവഹേളിക്കുക എന്ന ഉദ്ദേശത്തോടുകൂടി സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച വായനശാലയിലെ അഴിമതി പുസ്തകം എന്ന ലേഖനം ലൈബ്രറിക്ക് അപകീര്‍ത്തിയുണ്ടാക്കി എന്ന് കാണിച്ച് ലൈബ്രറി ഭരണസമിതി കോട്ടയം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വാരികയ്‌ക്ക് എതിരെ അപകീര്‍ത്തി കേസ് ഫയല്‍ചെയ്തു. ലൈബ്രറിക്ക് വേണ്ടി അഡ്വ. രാജീവ്.പി.നായര്‍ ഹാജരായി.
















