ചിറ്റൂര്‍: കേന്ദ്ര ജലാകാന്തി അഭിയാന് പദ്ധതി നിര്‍വഹണത്തിന് വിദഗ്ദ്ധരെ നിയമിക്കണമെന്നും പദ്ധതിക്ക് കാലതാമസം വരുത്തി അട്ടിമറിക്കുവാന്‍ ശ്രമിച്ച അധികാരികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച മണ്ഡലം കമ്മറ്റി എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.ഒബിസി മോര്‍ച്ച ജില്ലാപ്രസിഡണ്ട് എ.കെ.ഓമനക്കുട്ടന് ഉദ്ഘാടനം ചെയ്തു.
കുടിവെള്ളക്ഷാമം നേരിടുന്ന ചിറ്റൂര്‍ താലൂക്കിലെ വടകരപ്പതി,എരുത്തേമ്പതി പഞ്ചായത്തുകളില്‍ ജലസംരക്ഷണം ലക്ഷ്യമാക്കി പ്രത്യേക ജലസുരക്ഷാ പദ്ധതി തയ്യാറാക്കുവാനും കേന്ദ്ര സര്‍ക്കാര്‍ 2015ല്‍ തന്നെ ഉത്തരവു പുറപ്പെടുവിച്ചിരുന്നെങ്കിലും പദ്ധതി തയ്യാറാക്കുന്ന കാര്യത്തില്‍ പഞ്ചായത്തുകള്‍ വീഴ്ച്ചവരുത്തിയിരിക്കുകയാണ്.
യുവമോര്‍ച്ച ചിറ്റൂര്‍ മണ്ഡലം പ്രസിഡണ്ട് എസ്.ജ്ഞാനക്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെ പി നിയോജക മണ്ഡലം പ്രസിഡണ്ട് എം.ശശികുമാര്‍,മണ്ഡലം ഭാരവാഹികളായ എ.കെ.മോഹന്‍ദാസ്,വി.രമേഷ്,സി.രജിത്ത്,കെ.ഷിനു,കെ.ശ്രീകുമാര്‍,കെ.ആര്.ദാമോദരന്‍,ബാബുഗോപാലപുരം,പി.പ്രേമദാസ്,പി.ലോകനാഥന്,കെ.പ്രഭാകരന്,പി.വിജിത്രന്‍, എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: