വാളയാര്‍: സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്റെ ആഹ്വാന പ്രകാരം നടന്ന ചരക്കുവാഹന സൂചനാപണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണ്ണമായിരുന്നുവെന്ന് ഫെഡറേഷന് സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.കെ.ജോണ്‍, ജനറല്‍ സെക്രട്ടറി എം.നന്ദകുമാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
എഫ്സിഐ,ഗുഡ്സ് ഷെഡ്,വെയര്‍ഹൗസുകള്‍, സര്‍ക്കാര്‍ സ്വകാര്യവ്യവസായ സ്ഥാപനങ്ങള്‍,മദ്യകമ്പനികള്‍,സ്റ്റീല്‍ കമ്പനികള്‍, സിമന്റ് കമ്പനികള്‍ തുടങ്ങി സംസ്ഥാനത്തെ ചരക്ക് ഗതാഗത മേഖലയുമായി ബന്ധപ്പെട്ട് സര്‍വീസ് നടത്തുന്ന മൂന്നുലക്ഷത്തോളം ചെറുതും വലുതുമായ വാഹനങ്ങള്‍ പങ്കെടുത്തു.
തെന്നിന്ത്യയിലെ ഏറ്റവും വലിയ ചെക്പോസ്റ്റായ വാളയാറില്‍ നടന്ന സൂചനാ പണിമുടക്ക് അറിയാതെ എത്തിയ 250-ഓളം അന്യസംസ്ഥാന വാഹനങ്ങള്‍ ചെക്ക്പോസ്റ്റ് പരിസരത്ത് നിര്‍ത്തിയിട്ടു. മുന്‍കൂട്ടി അറിയിപ്പ് നല്കിയതിനാല് സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴി കേരളത്തിലേക്കുള്ള ചരക്ക് വാഹനങ്ങളുടെ വരവ് നിലച്ചു. കുറച്ച് പച്ചക്കറി വാഹനങ്ങളും ഗ്യാസ് ടാങ്കര്‍, പാല് എന്നിവമാത്രമാണ് ചൊവാഴ്ച്ച കേരളത്തിലേക്ക് കടന്നുവന്നത്.
സംസ്ഥാനത്തിനകത്തുനിന്ന് പുറത്തേക്ക് ചരക്കുവാഹനങ്ങള്‍ ഒന്നും തന്നെ സര്‍വീസ് നടത്തിയില്ല. വാളയാര്‍ ചെക്ക്പോസ്റ്റ് പരിസരത്ത് കേരള-തമിഴ്നാട് ലോറി ഓണേഴ്സ് കോ:ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണാസമരം സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന് കേരള സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.കെ.ജോണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.നന്ദകുമാര്‍, എ.മുഹമ്മദ് യൂസഫ്, എന്‍.മുരുകേശന്, സേനാപതി രാജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: