വടക്കഞ്ചേരി: സ്വര്‍ണ്ണം തിളക്കം കൂട്ടിനല്‍കുമെന്ന് പറഞ്ഞ് നടത്തിയതട്ടിപ്പില് വീട്ടമ്മയുടെ ഒരുപവനോളം സ്വര്‍ണ്ണം നഷ്ടമായി.ചിറ്റില്ലഞ്ചേരി വട്ടോമ്പാടത്തെ വീട്ടമ്മയുടെ സ്വര്‍ണ്ണമാണ് കബളിപ്പിക്കലിലൂടെ നഷ്ടമായത്. ഇന്നലെ രാവിലെ 11നാണ് സംഭവം.
ബംഗാളികളെന്നതോന്നിപ്പിക്കുന്ന രണ്ടു യുവാക്കളാണ് വീട്ടിലെത്തി സ്വര്‍ണ്ണത്തിന് തിളക്കം നല്‍കുമെന്ന് പറഞ്ഞ് സമീപിച്ചതെന്ന് വീട്ടമ്മ പറയുന്നു. ഇതേതുടര്‍ന്ന് മൂന്നര പവന് വരുന്ന താലിമാല ഊരി നല്കി. വീട്ടിനു മുന്നില്‍ വച്ചുതന്നെ തീയില്‍ ചൂടാക്കുകയും പിന്നീട് കഴുകിയെടുക്കുകയും ചെയ്തു. ഇതിനുശേഷം സ്വര്‍ണ്ണമാല മഞ്ഞ നിറമുള്ള ലായനിയില്‍ ഇട്ടുവെച്ച് വീട്ടമ്മയ്ക്ക് നല്കി.
അര മണിക്കൂറിന്ശേഷം എടുത്താല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്ത്പണവും വാങ്ങി യുവാക്കള്പോയതായി വീട്ടമ്മ പറയുന്നു. പിന്നീട് മാല എടുത്തുനോക്കിയപ്പോള്‍ ബലകുറവുമൂലം പൊട്ടിവന്നതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. ചിറ്റില്ലഞ്ചേരിയിലെ ഒരുസ്ഥാപനത്തില്‍ മാല പരിശോധിച്ചപ്പോഴാണ് ഒരു പവനോളം സ്വര്‍ണം നഷ്ടമായതെന്ന് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: