മാനന്തവാടി: വയനാട്ടിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കല്ലോടി സെന്റ് ജോര്ജ്ജസ് ഫൊറോന പള്ളിയില്‍ പ്രധാന തിരുനാള്‍ ഫെബ്രുവരി 10 വെള്ളി, ഫെബ്രുവരി 11 ശനി തുടങ്ങിയ ദിവസങ്ങളില്‍ നടക്കുമെന്ന് പള്ളി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 1ന് വികാരി ഫാദര്‍ ജോസ് കൊച്ചറക്കല്‍ കൊടി ഉയര്‍ത്തിയതോടെയാണ് 11 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആരംഭിച്ചത്. 1958 ഫെബ്രുവരി 11ന് ലൂര്‍ദ്ദില്‍ പരിശുദ്ധമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മ ആചരിച്ചുകൊണ്ട് , ആഗോള കത്തോലിക്കാസഭ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഫെബ്രുവരി 11ന് തന്നെയാണ് കഴിഞ്ഞ 55 വര്‍ഷമായി എല്ലാവര്‍ഷവും കല്ലോടിയില്‍ തിരുനാള്‍ ആഘോഷിച്ചുവരുന്നത്.
ഫെബ്രുവരി 10 വെള്ളിയാഴ്ച തിരുനാള്‍ ദിനത്തില്‍ രാവിലെ 7ന് ദിവ്യബലി, 8.30ന് ദിവ്യബലി സന്ദേശം, നൊവേന മാനന്തവാടി മൈനര്‍ സെമിനാരി പ്രൊഫസര്‍ ഫാദര്‍ സിബി മാടപ്പള്ളികുന്നേല്‍ അന്നേദിവസം 4.30ന് ആഘോഷമായതിരുനാള്‍ കുര്‍ബ്ബാനക്ക് ബാംഗ്ലൂര്‍ എസ്.ജെ.ബി സെമിനാരി റെക്റ്റര്‍ ഫാദര്‍ സന്തോഷ് തലച്ചിറ മുഖ്യകാര്‍മ്മികത്വം വഹിക്കും, മാറ്റൊലി റേഡിയോ സ്റ്റേഷന് ഡയറക്ടര്‍ ഡോക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ പുത്തേന്‍ മുഖ്യ സന്ദേശം നല്‍കും . തുടര്‍ന്ന് 6.30ന് ദീപാലംകൃതമായ പ്രത്യേകം രൂപകല്പന ചെയ്ത രണ്ട് രഥങ്ങളില്‍ പരിശുദ്ധ മാതാവിന്റേയും വിശുദ്ധരുടേയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് പുളിഞ്ഞാംപറ്റ കുരിശടിയിലേക്ക് നടക്കുന്ന വിശ്വാസ പ്രഖ്യാപന പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും. സണ്‍ഡേ സ്കൂളിലെ വിദ്യാര്‍ത്ഥികളും ഇടവകയിലെ യുവജനങ്ങളും ചേര്‍ന്ന് അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങള്‍ ഭക്തി നിര്‍ഭരമായ കലാദൃശ്യങ്ങള്‍, ബൈബിള്‍ ദൃശ്യങ്ങള്‍, ബാന്റ് മേളങ്ങള്‍, തകില്, ശിങ്കാരിമേളം, ഡിജിറ്റല്‍ തമ്പോല തുടങ്ങിയവ പ്രദക്ഷിണത്തിന് കൊഴുപ്പേകും. 8.30ന് നൊവേന, ആശീര്‍വാദം 9.00 മണിക്ക് മേളകാഴ്ച തുടങ്ങിയവ ഉണ്ടാകും.
ഫെബ്രുവരി 11 പ്രധാന തിരുനാള്‍ ദിനത്തില്‍ രാവിലെ 6.45 , 8.00 ദിവ്യബലി, 10.30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് തലശ്ശേരി അതിരൂപതാ മെത്രോപൊലീത്ത മാര്‍ ജോര്‍ജ്ജ് ഞെരളക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും, തുടര്‍ന്ന് 12.15ന് നേര്‍ച്ച ഭക്ഷണം, കൊടിയിറക്ക് എന്നിവയോടെ തിരുനാള്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: