പുതുക്കാട്: സ്വകാര്യ ബസ്സുകളില്‍ ശാരീരിക വൈകല്യങ്ങളുള്ളവര്‍ക്കായി അനുവദിച്ച സീറ്റുകളില്‍ അംഗപരിമിതര്‍ എന്നെഴുതാന്‍ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം. വരന്തരപ്പിളളി വേലൂപ്പാടം സ്വദേശി ചെമ്മനാടന്‍ സുരേഷ് സമര്‍പ്പിച്ച അപേക്ഷയിലാണ് തീരുമാനം.
കെഎസ്ആര്‍ടിസി ബസ്സുകളില്‍ നേരത്തേ അംഗ പരിമിതര്‍ എന്നാണ് ഉപയോഗിക്കുന്നത്. എന്നാല്‍ സ്വകാര്യ ബസ്സുകളില്‍ ഇപ്പോഴും വികലാംഗര്‍ എന്നാണ് ഉപയോഗിക്കുന്നതെന്ന് അപേക്ഷയില്‍ പറയുന്നു. നിര്‍ദ്ദേശം തുടര്‍ നടപടിക്കായി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് അയച്ചുകൊടുക്കാനും കമ്മീഷന് ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: