ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ 8 -ാം ഉത്സവദിവസമായ തിങ്കളാഴ്ച്ച വലിയവിളക്ക് ആഘോഷം ഭക്തി സന്ദ്രമായി. രാവിലെ 9.30 മുതല്‍ 1 മണി വരെ ഏഴ് ആനകളോട് കൂടിയ ശിവേലിയും ചെറുശ്ശേരി കുട്ടന് മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരി മേളവും നടന്നു. ഉച്ചയ്ക്ക് പ്രസാദഊട്ടിന് ശേഷം സന്ധ്യയ്ക്ക് സിനിമാതാരം ഡോ.സ്വാതി നാരായണനും സംഘവും നടത്തിയ നൃത്ത സന്ധ്യയും അരങ്ങേറി. കലാരത്നം കലാമണ്ഡലം ശിവദാസന്‍ പഞ്ചാരിമേളത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: