മണ്ണാര്‍ക്കാട്: കെഎസ്ടിയു സംസ്ഥാന സമ്മേളത്തില്‍ പ്രസംഗിക്കുവാനെത്തിയ മഹാരാഷ്ട്ര മുന്‍ ഗവര്‍ണ്ണര്‍ കെ.ശങ്കരനാരായണന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞു വീണു. മണ്ണാര്‍ക്കാട് എം.പി ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനംകഴിഞ്ഞ് മടങ്ങുമ്പോഴാണ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചകിത്സ നല്കി. തുടര്‍ന്ന് സുഖം പ്രാപിച്ച് അദ്ദേഹം സ്വവസതിയായ പാലക്കാട്ടേക്ക് തിരിച്ചു. മുന്‍ ഗവര്‍ണ്ണര്‍ കെ.ശങ്കരനാരായണന് യാതൊരു വിധ ആരോഗ്യപ്രശ്നവും ഇല്ല എന്നും , ക്ഷീണമാണ് കാരണമെന്ന് പരിശോധിച്ച ഡോ.കെ.എകമ്മാപ്പ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: